Image

പൃഥ്വിരാജ് ചിത്രത്തിനായി പാട്ട് പാടി ധനൂഷ്; 'ബ്രദേഴ്‌സ് ഡേ' ഗാനം ഇന്ന് പുറത്തിറങ്ങും

Published on 27 August, 2019
പൃഥ്വിരാജ് ചിത്രത്തിനായി പാട്ട് പാടി ധനൂഷ്; 'ബ്രദേഴ്‌സ് ഡേ' ഗാനം ഇന്ന് പുറത്തിറങ്ങും

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രദേഴ്‌സ് ഡേ'. ചിത്രത്തിലെ ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പര്‍ താരം ധനൂഷ് ആണ്. ഇന്ന് വൈകുന്നേരം 5:00 മണിക്ക് ഗാനം പുറത്തിറങ്ങും. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ.


ഐശ്വര്യലക്ഷ്മി, മഡോണ സെബാസ്റ്റിന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ റോസ്മി സെബാസ്റ്റിന്‍, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. സംഗീതം 4 മ്യൂസിക്‌സ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക