Image

സിസ്റ്റര്‍ സോഫി വര്‍ഗീസ് പിസിനാക്ക് നാഷ്ണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍

രാജന്‍ ആര്യപ്പള്ളില്‍(നാഷ്ണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 28 August, 2019
സിസ്റ്റര്‍ സോഫി വര്‍ഗീസ് പിസിനാക്ക് നാഷ്ണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്ക് : 38-മത് നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‌സിന്റെ നാഷ്ണല്‍ ലേഡീസ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ സോഫി വര്‍ഗീസ് നിയമിതയായി. അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.കെ.ജോസഫിന്റെ മകളായ സോഫി വര്‍ഗീസ് നിലവില്‍ ഐ.പി.സി.ഈസ്റ്റേണ്‍ റീജിയന്‍ സോദരീ സമാജം പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ നാഷ്ണല്‍ കോര്‍ഡിനേറ്ററായും ലോക്കല്‍ കോര്‍ഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുള്ള സിസ്റ്റര്‍ സോഫി വര്‍ഗീസ് മികച്ച സംഘാടകയാണ്. സഹോദരിമാരുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവര്‍ഷങ്ങളായി വ്യാപൃതയായിരിക്കുന്നു. ബ്രദര്‍ തോമസ് വര്‍ഗീസിന്റെ സഹധര്‍മ്മിണിയായ സോഫി ന്യൂയോര്‍ക്ക് ഐ.പി.എ.സഭാംഗമാണ്.


സിസ്റ്റര്‍ സോഫി വര്‍ഗീസ് പിസിനാക്ക് നാഷ്ണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക