Image

കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം

Published on 28 August, 2019
കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം
ഹൂസ്റ്റണ്‍: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. ക്ഷേത്ര ദര്‍ശനം  നടത്തിയ കുമ്മനത്തിന് മുഖ്യ പൂജാരി തീര്‍ത്ഥവും പ്രസാദവും നല്‍കി.

 തുടര്‍ന്നു നടന്ന സ്വീകരണ യോഗത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശശിധരന്‍ നായര്‍ അധ്യക്ഷം വഹിച്ചു. കുമ്മനത്തെപ്പോലെ സന്യാസി ജീവിതം നയിക്കുന്ന ഒരാളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭൗതിക നേട്ടങ്ങള്‍ മാത്രം മനുഷ്യനെ തൃപ്തരാക്കില്ല എന്നതിന്റെ നേര്‍ചിത്രമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെന്ന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. 

വെറു ഭക്തനാകുക മാത്രമല്ല പ്രകൃതിയെ സ്‌നേഹിക്കണം സംരക്ഷിക്കണം എന്ന പാഠം കൂടിയാണ് ശ്രീകൃഷ്ണന്റെ ജീവിതം പകര്‍ന്നു നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. ബിജെപി മുന്‍ ദേശീയ വക്താവ് ബി എസ് ശ്ാസ്ത്രി, ഇലക്ട്രോണ്ിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ഡയറക്ടര്‍ രഞ്ജിത് കാര്‍ത്തികേയന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍ എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. 
ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് അജിത് നായര്‍ നന്ദി പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭാ യാത്രയും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

സൗത്ത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും  പ്രസ് ക്‌ളിബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കുമ്മനം പങ്കെടുത്തു. സമ്മേളനഹാളിലേക്ക് വാദ്യ ഘോഷത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെയാണ് കുമ്മനത്തെ സ്വീകരിച്ചത്. അനില്‍ ആറന്മുള സ്വാഗതം പറഞ്ഞു. ഓണാഘോഷം മലയാളികളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും ഇത്തരം സംസ്‌ക്കാര ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഓണ സന്ദേശത്തില്‍ കുമ്മനം പറഞ്ഞു
കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണംകുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണംകുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണംകുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണംകുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം
Join WhatsApp News
മനുഷ്യ സ്‌നേഹി , ഹ്യുസ്റ്റൺ 2019-08-28 08:57:41
വർഗ്ഗീയവാദികളെയും മത തീവ്രവാദികളെയും കൊട്ടും കുരവയുമായി സ്വീകരിച്ച് ഹ്യുസ്റ്റണിലെ ഒരു വിഭാഗം ഹിന്ദുക്കൾ കാട്ടിക്കൂട്ടുന്ന ഈ കൊപ്രാഞ്ചത്തിന് , ഹ്യൂസ്റ്റണനിലുള്ള എല്ലാ ഹിന്ദുക്കളും ഉത്തരവാദികളല്ല എന്ന് അമേരിക്കയിലുള്ള മറ്റു പുരോഗമനവാദികളായ ഹിന്ദുക്കളെ അറിയിച്ചു കൊള്ളുന്നു .  ഭാരതത്തിലും പ്രത്യേകച്ചു കേരളത്തിലും മതപരമായ തീവ്ര ചിന്താഗതികൾ വളർത്തി അസമത്വം സൃഷിടിക്കുന്ന കുമ്മനത്തെപ്പോലെയുള്ളവർക്ക് എങ്ങനെ പ്രകൃതിയെ കുറിച്ച് സംസാരിക്കാൻ കഴിയും (.ഭൗതിക നേട്ടങ്ങള്‍ മാത്രം മനുഷ്യനെ തൃപ്തരാക്കില്ല എന്നതിന്റെ നേര്‍ചിത്രമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെന്ന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. ) അമ്പലങ്ങളും, പള്ളികളും , മോസ്‌ക്യുകളും പണിത് മനുഷ്യരിൽ മത്സരബുദ്ധിയും, കലാപവും സൃഷ്ടിക്കുന്നവർക്ക് എങ്ങനെ അവകാശപ്പെടാൻ സാധിക്കും  അവർ പ്രകൃതിയുമായി ഇണങ്ങി നിൽക്കുകയാണെന്ന് ? ഒരു ഹിന്ദു ഇന്ത്യ വിഭാവനം ചെയ്യുന്ന ഇയാളെപ്പോലെയുള്ളവർ മനുഷ്യ വർഗ്ഗത്തിന്റ ശത്രുവാണ് .  അഹിംസ, അക്രമരാഹിത്യം, സഹിഷ്ണത, മറ്റുള്ളവരെ ഉൾക്കൊണ്ടു ജീവിക്കാൻ പഠിപ്പിക്കുന്ന ഹൈന്ദവ ചിന്തകളെസ്ഥാപിത താത്‌പര്യങ്ങൾക്കു വേണ്ടി  വളച്ചൊടിക്കുന്ന ഇത്തരം ' വ്യാജ സന്യാസിമാരെയും ' അവരെ പൊക്കി കൊണ്ട് നടക്കുന്നവരെയും അവഗണിച്ചു 'പൂർണ്ണ കുംഭങ്ങൾ ' ഉടച്ചു കളയാൻ ദയവായി എന്റെ പ്രിയപ്പെട്ട, മനുഷ്യ സ്‌നേഹികളായ ഹൈന്ദവ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നു 



What is the motive? 2019-08-28 09:51:18
കാരശ്ശേരി ഇടത്തോട്ട് മുണ്ടുടുത്തിട്ട് അതിന് അദ്ദേഹത്തിന്റ മതവിശ്വാസവുമായി ബന്ധമില്ലെന്ന് പറയുന്നതും അമ്പലങ്ങൾ സൃഷ്ടിക്കുന്നത് പ്രകൃതിയുമായി അനുരഞ്ജനത്തിലാക്കാനാണെന്നും കുമ്മനം പറയുന്നതിന്റെ പൊരുൾ, ഇവരെയൊക്കെ തലയിലേറ്റി നാടുനീളെ ചുറ്റുന്ന പണ്ഡിതവർഗ്ഗം ഒന്നു വിശദീകരിച്ചു തന്നിരുന്നെങ്കിൽ നന്നായിരുന്നേനെ 
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം 2019-08-28 13:19:47
വനത്തിൽ ഇപ്പോഴും ഇരുട്ടാണ് .  അവിടെ നിന്നും പ്രകാശം ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട . മലയാളി സ്ത്രീകൾ അടിമതത്വത്തിൽ നിന്നും മോചിതരായിട്ടില്ലെന്നുള്ളത്തിന്റ തെളിവാണ് അയ്യപ്പനെ ദർശിച്ചാൽ ആ പ്രതിമക്ക് ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന ശുദ്ധ അബദ്ധം അവരുടെ യജമാന്മാരായ ഭർത്താക്കന്മാർ പറഞ്ഞപ്പോൾ, അവരോടൊപ്പം സമരത്തിന് ഇറങ്ങിയത് .  പിന്നെ ചെണ്ട കൊട്ടുന്നവരെ കുറിച്ച് പറഞ്ഞിട്ടില്ല .  ഗോൺ കേസ്.  സ്ത്രീകളുടെ വില അവർ തിരിച്ചറിയുന്നില്ല എങ്കിൽ , അവർ അടിമകളായി മരിക്കും . 'പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം
Vayanakkaran. 2019-08-28 13:53:34
ഇന്ത്യയിലോ ജീവിക്കാൻ സമ്മതിക്കില്ല! കുറച്ചു പേരെങ്കിലും ഈ നാട്ടിൽ സമാധാനത്തോടെ ജീവിക്കാമെന്ന് വച്ചാൽ ഈ വക സാധനങ്ങളെ കെട്ടിയിറക്കി അതും ഇല്ലാതാക്കും!!! ട്രംപച്ചെൻ ഉടനെ ഇടപെടണമെന്ന് തോന്നുന്നു!
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം 2019-08-28 14:01:02
അതെന്താണ് എഡിറ്ററെ 'കു' എന്നാൽ 'നികൃഷ്ടം' എന്നും 'മ്മനം' എന്നാൽ വനത്തിൽ നിന്നാണ് ഉണ്ടായതെന്നും    എഴുതിയിട്ട്  അത് മുക്കിയിട്ട് ബാക്കിയിട്ടത് ?  ഞാൻ ഇല്ലാത്തതൊന്നും എഴുതിയില്ല ഉണ്ടാക്കിയും എഴുതിയില്ല 
Donald 2019-08-28 14:15:11
 I don't like more than one person  (that is me) in USA with my character and ego. So please send this guy and his supporters back to the place they came from.  Take all the chenda and other stuff with you  except the beautiful women (I love them -they are so beautiful- they can come to Maralago Club
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക