Image

സൗദിയില്‍ തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യമില്ലെങ്കില്‍ വന്‍ പിഴ

Published on 28 August, 2019
സൗദിയില്‍ തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യമില്ലെങ്കില്‍ വന്‍ പിഴ
ദമാം: തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പു നല്‍കി. കമ്പനി ഉടമ അറിയാതെ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തുക, ലൈസന്‍സിന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ നിയമ ലംഘനങ്ങള്‍ക്കും തുല്യ തുക പിഴ ഈടാക്കും. 

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. മാത്രവുമല്ല സ്ഥാപനം അടപ്പിക്കുകയോടെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യും.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് കൈമാറുക, മന്ത്രാലയത്തിന്റെ ഏകീകൃത കരാര്‍ പാലിക്കാതിരിക്കുക, മുന്‍കൂട്ടി അറിയിക്കാതെ സ്ഥാപനത്തിന്റെ ആസ്ഥാനം മാറ്റുക, മന്ത്രാലയം നിശ്ചയിച്ച റിക്രൂട്ട്‌മെന്റ് നിരക്ക് പാലിക്കാതിരിക്കുക, കരാര്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാതിരിക്കുക, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുക, നിയമവിരുദ്ധമായി പരസ്യം ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കും 10,000 ദിര്‍ഹം വീതം പിഴ ചുമത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക