Image

മാത്യു നെല്ലിക്കുന്ന് ഫൊക്കാന സാഹിത്യ സെമിനാര്‍ കണ്‍വീനര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 08 July, 2011
മാത്യു നെല്ലിക്കുന്ന് ഫൊക്കാന സാഹിത്യ സെമിനാര്‍ കണ്‍വീനര്‍
ഹൂസ്റ്റണ്‍ : 2012ല്‍ ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സെമിനാറിന്റെ കണ്‍വീനറായി പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ മാത്യു നെല്ലിക്കുന്നിനെ തെരഞ്ഞെടുത്തു.

മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശിയായ ശ്രീ നെല്ലിക്കുന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടുകയും, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ഔദ്യോഗിക ജീവിതം നയിച്ചതിനുശേഷം 1974ല്‍ അമേരിക്കയിലെത്തി. ലോകമെമ്പാടും അറിയപ്പെടുന്ന ഈ സാഹിത്യകാരന്‍ കഥ, നോവ
ല്‍ ‍, ലേഖനം, ഹാസ്യം എന്നീ സാഹിത്യശാഖകളിലായി ഇരുപതോളം കൃതികളുടെ രചയിതാവാണ്. 14 വര്‍ഷങ്ങളായിഭാഷാ കേരളം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിക്കുന്ന ശ്രീ നെല്ലിക്കുന്ന്, കേരളത്തിലെ'എഴുത്ത്' അക്കാദമിയുടെ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കൂടിയാണ്.

കലാസാഹിത്യ വാസനകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണില്‍ 'ജ്വാലാ ആര്‍ട്‌സിന്' രൂപം നല്‍കിയ ശ്രീ നെല്ലിക്കുന്ന് , കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്, രജനി മാസിക പത്രാധിപ സമിതിയംഗം, കേരളനാദം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ , കേരള വീക്ഷണം എഡിറ്റര്‍ , മലയാളി പത്രാധിപ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994ലെ ഫൊക്കാന അവാര്‍ഡ്, 1995ലെ വിദേശ മലയാളി സാഹിത്യവേദി അവാര്‍ഡ്, വിദേശ മലയാളി എഴുത്തുകാര്‍ക്കുള്ള 1996ലെ പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ അവാര്‍ഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരക അവാര്‍ഡ്, 1999ലെ അക്ഷയ പുരസ്‌ക്കാരം, കേരള പാണിനി സാഹിത്യ സമിതി ഭാഷാഭൂഷണം പ്രവാസി അവാര്‍ഡ് മുതലായവ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 30 വര്‍ഷങ്ങളായി ഹൂസ്റ്റണില്‍ താമസിക്കുന്നു. ഭാര്യ: ഗ്രേസി. മക്ക
ള്‍ ‍: നാദിയ, ജോര്‍ജ്ജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു നെല്ലിക്കുന്ന് (713) 444 7190,
 ഇ-മെയില്‍
: nellickunnu@comcast.net
web: http: // www. nellickunnu.com
മാത്യു നെല്ലിക്കുന്ന് ഫൊക്കാന സാഹിത്യ സെമിനാര്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക