Image

ആലില വയര്‍ വേണോ? ഈ മൂന്ന് എക്‌സര്‍സൈസ് ശീലിക്കൂ...

Published on 30 August, 2019
ആലില വയര്‍ വേണോ? ഈ മൂന്ന് എക്‌സര്‍സൈസ് ശീലിക്കൂ...
വയറിലെ കൊഴുപ്പ് കുറയ്ക്കാനുളള വ്യായാമങ്ങള്‍ ഇതാ.
സ്ക്വാറ്റ്: ദിവസവും 15 തവണ സ്ക്വാറ്റ് ചെയ്താല്‍ ചാടിയ വയറെന്ന പ്രശ്‌നം പരിഹരിക്കാം. മസിലുകള്‍ക്ക് ഇത് നല്ലൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റുക മാത്രമല്ല കാല്‍ കൈമുട്ട് വേദന എന്നിവ മാറാനും ഏറ്റവും നല്ല വ്യായാമമാണ് ഇത്.
ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കൈകളും നിവര്‍ത്തി മുഖത്തിന് നേരെ പിടിക്കുക. ശേഷം കാല്‍മുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയില്‍) ഇരിക്കുകയും എഴുന്നേല്‍ക്കുകയും വേണം. സ്ക്വാറ്റ് ദിവസവും രാവിലെയോ വൈകിട്ടോ ചെയ്യാം.

ലഞ്ചസ്: നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലഞ്ചസ്. ദിവസവും 15 മിനിറ്റെങ്കിലും ലഞ്ചസ് ചെയ്യാന്‍ ശ്രമിക്കുക.
ആദ്യം വലതുകാല്‍ മുമ്പിലോട്ടും ഇടത് കാല്‍ പുറകിലോട്ടും മുട്ട് മടക്കാതെ നിവര്‍ത്തിവയ്ക്കുക. ശേഷം വലത് കാല്‍ തറയില്‍ ഉറപ്പിച്ച കൈകള്‍ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേല്‍ക്കുകയും വേണം.

ബെഞ്ച് പ്രസ്: ബെഞ്ചിലോ നിലത്തോ കിടന്ന് വെയ്റ്റ് കയ്യില്‍ എടുത്തു പൊക്കുന്നതും മുന്നോട്ടോ പിന്നോട്ടോ ആയുന്നതുമായ രീതിയാണിത്. വയറിലെ മാത്രമല്ല നെഞ്ചിലെ അനാവശ്യ കൊഴുപ്പെരിച്ചു കളയാനും ബെഞ്ച് പ്രസ് വ്യായാമത്തിലൂടെ സാധിക്കും.


ആലില വയര്‍ വേണോ? ഈ മൂന്ന് എക്‌സര്‍സൈസ് ശീലിക്കൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക