Image

എം.ജി.എം സ്റ്റഡി സെന്റര്‍: ക്ലാസുകള്‍ സെപ്റ്റംബര്‍ 15-നു ആരംഭിക്കും

ഷോളി കുമ്പിളുവേലി Published on 30 August, 2019
എം.ജി.എം സ്റ്റഡി സെന്റര്‍: ക്ലാസുകള്‍ സെപ്റ്റംബര്‍ 15-നു ആരംഭിക്കും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനായി 22 വര്‍ഷം മുമ്പ് യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എം.ജി.എം സ്റ്റഡി സെന്ററിന്റെ 23-മത് അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 15-നു ഞായറാഴ്ച ആരംഭിക്കുമെന്നു പ്രിന്‍സിപ്പാള്‍ റവ. ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

1997 സെപ്റ്റംബര്‍ 14-നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ച എം.ജി.എം സ്റ്റഡിസെന്റര്‍ വിജയകരമായ 22 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സ്കൂളില്‍ നിന്നു സംഗീതവും നൃത്തവും പ്രസംഗവുമൊക്കെ അഭ്യസിച്ച കുട്ടികള്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ നടത്തുന്ന കലാമത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മാതൃഭാഷയായ മലയാളം കൂടാതെ നൃത്തം, സംഗീതം, പിയാനോ, വയലിന്‍, ഗിറ്റാര്‍, പ്രസംഗം, ബാസ്കറ്റ് ബോള്‍ തുടങ്ങി നിരവധി ഇനങ്ങളില്‍ വിദഗ്ധ അധ്യാപകരാല്‍ ക്ലാസുകള്‍ നല്‍കിവരുന്നു. ഇക്കൊല്ലം മുതല്‍ പെണ്‍കുട്ടികള്‍ക്കും ബാസ്കറ്റ് ബോളില്‍ പരിശീലനം നല്‍കുന്നതാണ്. കണക്കിനുള്ള ട്യൂഷനും ഇക്കൊല്ലത്തെ പ്രത്യേകതയാണ്. കൂടാതെ ജപ്പാനീസ് പേപ്പര്‍ ആര്‍ട്ട് വര്‍ക്കായ ഒറിഗാമിയിലും ഇക്കൊല്ലം മുതല്‍ പരിശീലനം നല്‍കുന്നതാണ്.

എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 3 മണി മുതല്‍ രാത്രി 7 മണി വരെയാണ് ക്ലാസുകള്‍. ഇക്കൊല്ലത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

Adress:49 Croydon Rd, (school #29), Yonkers, NY 10710.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഫാ. നൈനാന്‍ ടി. ഈശോ (914 645 0101).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക