Image

തളത്തില്‍ ദിനേശനും ശോഭയും സെപ്റ്റംബര്‍ 5 ന് എത്തുന്നു

Published on 31 August, 2019
തളത്തില്‍ ദിനേശനും ശോഭയും സെപ്റ്റംബര്‍ 5 ന് എത്തുന്നു

തളത്തില്‍ ദിനേശനും ശോഭയും ഓണത്തിനെത്തും.നിവിന്‍ പോളി നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്ക നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ
റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളില്‍ എത്തും. തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയന്‍താര ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുകയാണ് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ.

 

Related image

 

ഒമ്ബത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ചിത്രത്തിലൂടെ ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടന്‍ അജുവര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്ബേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക