Image

യു​വ​താ​രം​ ​അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​ഇനി സം​വി​ധാ​യി​ക​

Published on 31 August, 2019
യു​വ​താ​രം​ ​അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​ഇനി സം​വി​ധാ​യി​ക​

ദൃശ്യത്തിലൂടെ ശ്രദ്ധേയയായ യുവതാരം അന്‍സിബ ഹസന്‍ സംവിധായികയാകുന്നു.ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാവാൻ സാധിച്ച നടിയാണ് അൻസിബ. അല്ലു അര്‍ജുന്‍ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പുതുമുഖങ്ങളാണ് നായകനും നായികയും.കുളുമണാലിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും അന്‍സിബ തന്നെയാണ്.അഭിലാഷ് എസ്. ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

Image result for ansiba hassan

 

ചിത്രീകരണം പൂര്‍ത്തിയായ ആസിഫ് അലി ചിത്രം കെട്ട്യാളാണ് എന്റെ മാലാഖയുടെ ഛായാഗ്രാഹകനാണ് അഭിലാഷ് എസ്. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അന്‍സിബ ഒരു ഹൃസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക