Image

ചൈനയിലും വേരുറപ്പിച്ച് ആശിർവാദ് സിനിമാസ്; മോഹൻലാലും, ആന്റണി പെരുമ്പാവൂരും ചൈനയിൽ

Published on 31 August, 2019
ചൈനയിലും വേരുറപ്പിച്ച് ആശിർവാദ് സിനിമാസ്; മോഹൻലാലും, ആന്റണി പെരുമ്പാവൂരും ചൈനയിൽ

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ വീണ്ടും ചൈനയിൽ. ഇത്തവണ മോഹൻലാൽ എത്തിയത് ആശിര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് മോഹൻലാൽ ചൈനയിൽ ഉദ്‌ഘാടനം ചെയ്തു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ചൈനയിലെത്തി.

 മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയന് ചൈനയിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചൈനയിൽ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ആശിർവാദ് സിനിമാസ് നിലവിൽ 25ലധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക