Image

സി.എം.എ ഓണാഘോഷത്തില്‍ ഡോ.എം.എസ് സുനില്‍ ടീച്ചര്‍ പങ്കെടുക്കുന്നു

Published on 31 August, 2019
സി.എം.എ ഓണാഘോഷത്തില്‍ ഡോ.എം.എസ് സുനില്‍ ടീച്ചര്‍ പങ്കെടുക്കുന്നു
ചിക്കാഗോ: ചിക്കാഗോയില്‍ നടക്കുന്ന സി.എം.എ ഓണാഘോഷ പരിപാടികളില്‍ ഡോ.എം.എസ് സുനില്‍ ടീച്ചര്‍ പങ്കെടുക്കുന്നു. കേരളത്തിലെ ഇരുനൂറോളം വരുന്ന വീടില്ലാത്തവര്‍ക്ക് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്‍കി.

ഇതു ഡോ. എം.എസ്. സുനില്‍ എന്ന സുനില്‍ ടീച്ചര്‍. പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, മനുഷ്യ സ്‌നേഹത്തിന്റെ നല്ല പാഠം കൂടിയാണ്. കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്ത നിരവധി പേര്‍ക്ക് സ്‌നേഹത്തണലൊരുക്കുന്ന ടീച്ചര്‍ പലരുടെയും വീടിന്റെ ‘ഐശ്വര്യ’മാണ്. ഒന്നും രണ്ടുമല്ല നൂറോളം  വീടുകളാണ് ഈ ടീച്ചറിന്റെ സ്‌നേഹം അടിത്തറ പാകിയത്.

പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അധ്യാപികയാണ് ഡോ. എം.എസ്. സുനില്‍. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതിയില്‍ ഭാഗമായതോടെയാണ് സുനില്‍ ടീച്ചര്‍ വീടു വച്ചു നല്‍കി തുടങ്ങിയത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ സഹായത്തോടെയാണ് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നത്.

സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിനെത്തേടി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ചുമതല ലഭിക്കുന്നതാണ് പിന്നീടുള്ള കഥകളുടെ തുടക്കം. ഒരു കോളേജില്‍ നിന്ന് ഒരു വീട് എന്ന് നിര്‍ദേശമുണ്ടായപ്പോഴാണ് ടീച്ചറുടെയും കുട്ടികളുടെയും മറ്റനേകം പേരുടെയും കാരുണ്യത്തില്‍ ആദ്യവീട് പിറക്കുന്നത്.

Join WhatsApp News
What a Woman! 2019-09-01 09:22:31
 “We need women who are so strong they can be gentle, so educated they can be humble, so fierce they can be compassionate, so passionate they can be rational, and so disciplined they can be free.” -Kavita Ramdas {posted by andrew}
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക