Image

വി. പത്താം പീയൂസിന്റെ തിരുനാള്‍ ഓഗസ്‌റ്റ്‌ 31, സെപ്‌റ്റംബര്‍ 1 തീയതികളില്‍

Published on 31 August, 2019
വി. പത്താം പീയൂസിന്റെ തിരുനാള്‍  ഓഗസ്‌റ്റ്‌ 31, സെപ്‌റ്റംബര്‍ 1 തീയതികളില്‍
ലോസ്‌ ഏഞ്ചലസ്‌: മോണ്ട്‌ബെല്ലോ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചില്‍ ഇടവക പേട്രനായ വി. പത്താം പീയൂസിന്റെ തിരുനാള്‍ ഓഗസ്‌റ്റ്‌ 31, സെപ്‌റ്റംബര്‍ 1 തീയതികളില്‍ (ശനി, ഞായര്‍) നടത്തപ്പെടുന്നു. 

തിരുനാളിനോടനുബന്ധിച്ച്‌ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം നടക്കുന്ന വിശുദ്ധകുര്‍ബാനയിലും ആഘോഷങ്ങളിലും എല്ലാവരും പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ പാസ്റ്റര്‍ റവ. ഫാ. സിജു മുടകോടില്‍ അറിയിച്ചു. 

ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ പതാക ഉയര്‍ത്തല്‍, 5.15ന്‌ സാന്റാ അനാ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. മാത്യു കുര്യന്‍ മുഞ്ഞനാത്ത്‌ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന, അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. ബോബന്‍ വട്ടംപുറത്ത്‌ (പ്രസംഗം). 6.30ന്‌ കുട്ടികള്‍ക്കുവേണ്ടിയുള്ള ഗെയിംസ്‌, തുടര്‍ന്ന്‌ കലാപരിപാടികള്‍ക്ക്‌ ശേഷം ഡിന്നര്‍. 

ഞായറാഴ്‌ച രണ്ടുമണിക്ക്‌ ഫാ. ബോബന്‍ വട്ടംപുറത്തിന്റെ കാര്‍മികത്വത്തില്‍ ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍, ഫാ. അംബ്രോസ്‌, ഫാ. സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ സഹകാര്‍മികരായി റാസാ കുര്‍ബാന, ഫാ. ഷിന്‍റോ സെബാസ്റ്റ്യന്‍ പനച്ചിക്കാട്ട്‌(പ്രസംഗം). 5 മണിക്ക്‌ ലദീഞ്ഞ്‌, പ്രദക്ഷിണം, ആശീര്‍വാദം. ആഘോഷങ്ങള്‍ക്കും കള്‍ചറല്‍ സ്റ്റേജ്‌ പ്രോഗ്രാമുകള്‍ക്കും ശേഷം 6 മണിക്ക്‌ ഡിന്നര്‍. 

പാസ്റ്റര്‍ റവ. ഫാ. സിജു മുടകോടിലിനൊപ്പം ട്രസ്റ്റിമാരായ ജോസഫ്‌ സൈമണ്‍ വട്ടാടികുന്നേല്‍, ഫിലിപ്പ്‌ ഒറ്റപ്പള്ളി, ഫീസ്റ്റ്‌ കണ്‍വീനര്‍ വിസി കള്ളിപ്പുറത്ത്‌, സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരയോഗം പ്രസിഡന്റ്‌ ജോസ്‌ കൊങ്ങാംപുഴകാലായില്‍ എന്നിവരും തിരുനാള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. 

സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരയോഗമാണ്‌ തിരുനാള്‍ സ്‌പോണ്‍സേഴ്‌സ്‌. 

Venue- Senior center located at 115 S Taylor Ave, Montebello, CA, 90640. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക