Image

ഋതുവില്‍ തുടങ്ങി കക്ഷി അമ്മിണിപ്പിള്ള വരെ! സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ആസിഫ് അലി

Published on 01 September, 2019
ഋതുവില്‍ തുടങ്ങി കക്ഷി അമ്മിണിപ്പിള്ള വരെ! സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ആസിഫ് അലി

നടന്‍, വില്ലന്‍ എന്നിങ്ങനെ ഏത് കഥാപാത്രവും അതിന്റേതായ തന്മായത്തോടെ അവതരിപ്പിക്കുന്ന താരമാണ് ആസിഫ് അലി,. ശ്യാമ പ്രസാദ് ചിത്രമായ ഋതുവിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ ജീവിതത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2009 ല്‍ മോളിവുഡില്‍ എത്തിയ താരം എല്ലാത്തരം കഥാപാത്രങ്ങളിലും ഒരു കൈ നോക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.


 !

2009 ല്‍ തുടങ്ങിയ സിനിമ ജീവിതം 2019 ല്‍ എത്തി നില്‍ക്കുമ്ബോള്‍ 65 ല്‍ പരം ചിത്രങ്ങളാണ് താരത്തിന്റഫെ സാമ്ബാദ്യം. ദിനം പ്രതി നിരവധി പുതുമുഖങ്ങള്‍ എത്തുന്ന സിനിമ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം നേടിയെടുക്കുക എന്ന്ത് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഇന്ന് ആസിഫ് അലി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇക്കയാണ്.

സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് ആശംസ നേര്‍ന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ഫേസ്ബുക്ക് പേജിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലെത്തട്ടെ എന്നും ആശംസിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ആസിഫ് അലി ചിത്രമാണ് കക്ഷി അമ്മിണപ്പിള്ള. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അണ്ടര്‍വേള്‍ഡ്, കെട്ടിയോളാണ് എന്റെ മാലഖ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ള ആ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക