സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'കുറുപ്പ്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ച സെക്കന്‍ഡ് ഷോയുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് ആണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് പാലക്കാട് വെച്ച് നടന്നു.
ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന് ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം. ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ്.
ഒരു വര്‍ഷം മുന്‍പാണ് ശ്രീനാഥ് സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിക്കുന്നത്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്. നേരത്തെ ജേക്കബ് ഗ്രിഗറി നായകായെത്തുന്ന അശോകന്റെ ആദ്യരാത്രി എന്ന ചിത്രവും ദുല്‍ഖര്‍ പ്രഖ്യാപിച്ചിരുന്നു