Image

റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 14-ന് ഓണാഘോഷം

സാജൻ തോമസ് Published on 01 September, 2019
റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 14-ന് ഓണാഘോഷം
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14-നു ശനിയാഴ്ച 12  മണിക്ക്  റോക്ക്‌ലാന്റ് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് ഓണസദ്യയും ഓണാഘോഷ പരിപാടികളും നടത്തും.

ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് പ്രൊഫഷണല്‍ വടംവലി മത്സരം, ചെണ്ടമേളം, താലപ്പൊലി, തിരുവാതിര എന്നിവയും മറ്റു കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടക്കും.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം റോക്ക്‌ലാന്റില്‍ പ്രവര്‍ത്തിച്ചുവരുന്ന വോളിബോള്‍ ക്ലബാണ് റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ്. ഇതിനോടകം പലകുറി ജിമ്മി ജോര്‍ജ് വോളിബോള്‍ ചമ്പ്യാന്മാരിയിട്ടുണ്ട്. കൂടാതെ റോക്ക്‌ലാന്റില്‍ ഹൈസ്കൂള്‍ തലം മുതലുള്ള കുട്ടികള്‍ക്ക് വോളിബോള്‍ പരിശീലനവും നല്‍കിവരുന്നു.

2018 ജിമ്മി ജോര്‍ജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് എവര്‍റോളിംഗ് ട്രോഫി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചപ്പോള്‍ റോക്ക്‌ലാന്റ് നിവാസികള്‍ നല്‍കിയ അഭൂതപൂര്‍വ്വമായ പിന്തുണയ്ക്കും സഹായ സഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കാനുംകൂടിയാണ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളും സൗജന്യ ഓണസദ്യയുമെന്നു റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സിനുവേണ്ടി ക്ലബ് ട്രഷറര്‍ ജ്യോതിസ് ജേക്കബ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക