Image

സാഹിത്യവേദി സെപ്റ്റംബര്‍ 6 ന്

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2019
സാഹിത്യവേദി  സെപ്റ്റംബര്‍ 6 ന്
ചിക്കാഗോ: 2019 ലെ അഞ്ചാമത് സാഹിത്യവേദി യോഗം  സെപ്റ്റംബര്‍  ആറാം തീയതി  വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ചിക്കാഗോമലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand  Road, Suite 13, Mount  Prospect, IL  60056) കൂടുന്നതാണ്.
 
ഇക്കഴിഞ്ഞ ആഗസ്റ്റ്  5 ന്  നമ്മെ വിട്ടുപിരിഞ്ഞ സാഹിത്യവേദി അംഗം  ജോസ് പുല്ലാപ്പള്ളിയുടെ  അനുസ്മരണര്‍ത്ഥമാണ് ഈ സമ്മേളനം. ചിക്കാഗോ സാഹിത്യ വേദിയുടെ  സ്ഥാപകരിലൊരാളും  സജീവ സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. ഈ പ്രത്യേകയോഗത്തില്‍ എല്ലാ സാഹിത്യ സ്‌നേഹികളും പങ്കെടുക്കണമെന്ന്  വിനീതമായി അഭ്യര്‍ഥിക്കുന്നു.
 
സാഹിത്യവേദിയുടെ ഇരുനൂറ്റി പതിനെട്ടാമത് യോഗം ആഗസ്റ്റ്  2 നു  സി.എം.എ ഹാളില്‍ നടന്നു. അനില്‍കുമാര്‍ പിള്ള അധ്യക്ഷനായിരുന്നു.  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചരാജേന്ദ്രന്‍ എടത്തുംകരയുടെ 'ഞാനും ബുദ്ധനും'  എന്ന നോവലിന്റെ വായനാനുഭവം ഷിജി അലക്‌സ് പങ്കു വച്ചു.  സംവേദനശൈലിയുടെ  ലാളിത്യം കാരണം നോവല്‍ വായിക്കാത്തവര്‍ക്ക് ആദ്യവായനയുടെയും വായിച്ചവര്‍ക്ക് പുനര്‍വായനയുടേയും അനുഭവം പകരാന്‍ അവതാരകക്കു കഴിഞ്ഞു. തുടര്‍ന്ന്ചര്‍ച്ച  നടന്നു. ശേഷം ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ പ്രിയ കവി  ആറ്റൂര്‍ രവിവര്‍മ്മക്ക് സാഹിത്യവേദിആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
 
രവി രാജ , ഉമാ രാജ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത സാഹിത്യവേദി  ജോയല്‍ ജോയിയുടെ നന്ദി പ്രകടനത്തോടെസമാപിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:അനിലാല്‍ ശ്രീനിവാസന്‍  630 400 9735, ജോണ്‍ ഇലക്കാട്ട്   773 282 4955
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക