Image

താന്‍ ഇത്ര നിഷ്‌കളങ്കയായിരുന്നോ ? സംശയത്തോടെ കനിഹ : ചിത്രം വൈറല്‍

Published on 02 September, 2019
താന്‍ ഇത്ര നിഷ്‌കളങ്കയായിരുന്നോ ? സംശയത്തോടെ കനിഹ : ചിത്രം വൈറല്‍


മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യന്‍ നടിയാണ് കനിഹ. മലയാളത്തിലെ ഒട്ടുമിക്ക നടന്‍മാരുടെയും കൂടെ താരം അഭിനയിച്ചിട്ടുണ്ട്്. അഭിനയ രംഗത്ത് നിറഞ്ഞ് നിന്ന കനിഹ കല്ല്യാണത്തിന് ശേഷമാണ് സിനിമയില്‍ നിന്നും വിട്ട് നിന്നത്. എന്നാല്‍ ഇപ്പോള്‍ താരം ഗംഭീര തിരിച്ച് വരവും നടത്തി.

സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരം തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ചിത്രങ്ങളും വര്‍ക്കിംഗ് വീഡിയോസുമൊക്കെയായി താരം നിറഞ്ഞ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സാന്നിധ്യമാണ്.


ഇപ്പോള്‍ താരം തന്റെ കോളേജ് കാലത്തെ ഐ ഡി കാര്‍ഡിന്റെ ചിത്ര േപങ്ക്‌വെച്ചിരിക്കുകയയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ. 2001=2002 വര്‍ഷത്തെ ഐഡി കാര്‍ഡാണിത്. കാര്‍ഡില്‍ കനിഹയുടെ ദിവ്യാ വി എന്നാണ് ഉള്ളത്. ഫേട്ടോയിക്ക് കുറിപ്പായി അന്ന് താന്‍ ഇത്രയും നിഷ്‌കങ്കയായിരുന്നോ എന്നാണ് താരം ചോദിക്കുന്നത്. 
നാല് വര്‍ഷം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ പല വിലപ്പെട്ട കാര്യങ്ങളും നഷ്ട്ടമായിരുന്നു. എന്നാല്‍ ഇത് നഷ്ട്ടമായില്ല. ഒരു നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും കനിഹ പറയുന്നു. ഈ ചിത്രത്തിന് നിരവധി താരങ്ങള്‍ കമന്റ് ചെയ്യുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക