Image

മാഞ്ഞൂര്‍ സംഗമം ആവേശോജ്ജ്വലമായി

ഷാജി പഴൂപറമ്പില്‍ Published on 02 September, 2019
മാഞ്ഞൂര്‍ സംഗമം ആവേശോജ്ജ്വലമായി
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വര്‍ഷവും അതി ഗംഭീരമായി നടന്നു.

ആഗസ്റ്റ്  മുപ്പത്തി ഒന്ന്  ശനിയാഴ്ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ വെച്ച് രാവിലെ പതിനൊന്നു മണിക്ക് പരിപാടികള്‍ക് തുടക്കം കുറിച്ചു. ഓട്ടം മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ക്ക് ജെയിന്‍ മാക്കില്‍, ജോബ് മാക്കില്‍ ,സോണിയ ഓട്ടപ്പള്ളിയില്‍, ജോയി തേനാകര, ജോണ്‍ മുറിപറമ്പില്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സ്ത്രീ പുരുഷന്മാര്‍ക്കായി സജി  പൂത്തൃക്കയില്‍  നേതൃത്വം നല്‍കി നടത്തിയ  നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

യുവജനങ്ങളുടെ  കൂടുതലായുള്ള പങ്കാളിത്തം  പ്രത്യേകം ശ്രദ്ധിക്കപെട്ടു.രുചികരമായ ഭക്ഷണവും,അനുകൂല  കാലവസ്ഥയും,പിക്‌നിക്കിന്  കൂടുതല്‍ ആവേശം പകര്‍ന്നു.യുവജനങ്ങളും അങ്കിള്‍സുമായി നടന്ന വോളിബോള്‍ മത്സരം വളരെ ആവേശകരമായിരുന്നു.കൂടാതെ കായിക മല്‍സര വിജയികള്‍ക്ക് സമ്മാന ദാനവും നടത്തി.

ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമത്തിന് നിതിന്‍  ചിറക്കപ്പറമ്പില്‍,എബിന്‍ പ്ലാംപറമ്പില്‍,മുത്ത് കല്ലിടിക്കില്‍,സാബു കട്ടപ്പുറം,ജോണ്‍ മുറിപറമ്പില്‍,ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ടാജി പാറട്ട്, ജസ്ബിന്‍  മരങ്ങാട്ടില്‍,മാത്തു കുട്ടി കല്ലിടിക്കില്‍ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്ത ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമം വൈകുന്നേരം ഏഴു  മണിയോടു കൂടി  സമാപിച്ചു.



മാഞ്ഞൂര്‍ സംഗമം ആവേശോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക