Image

എട്ടുനോമ്പ് പെരുന്നാള്‍ ഹൂസ്റ്റണില്‍

ശങ്കരന്‍കുട്ടി. Published on 03 September, 2019
എട്ടുനോമ്പ് പെരുന്നാള്‍ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സെപ്തംബര്‍ ഒന്നിന്ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയോടു കൂടി എട്ടുനോമ്പിന് തുടക്കം കുറിച്ചു. 

Rev. Fr. പോള്‍ തോട്ടക്കാട്ട്, (വികാരി) Rev. Fr.. ഷിനോജ് ജോസഫ്, Rev. Fr.ബിജോ മാത്യു,  Rev. Fr.പുന്നൂസ് ചാലുവെലില്‍, Rev. Fr. എബ്രഹാം സക്കറിയ തുടങ്ങിയ പ്രമുഖ വൈദികര്‍ നേതൃത്വം നല്‍കൂന്ന ഈ എട്ടുനോമ്പു പെരുനാള്‍ സെപ്തംബര്‍ 8 ഞായറാഴ്ച ഉച്ചക്ക് 1230 ന് നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും കഴിയുന്നതോടെ പര്യവസാനിക്കുന്നതാണ്. 

എല്ലാ ദിവസവും വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥന ഈ ഏട്ടനോമ്പിന് മാറ്റുകൂട്ടുന്നു. ദൈവീകമായ ഈ എട്ടുനോമ്പില്‍ പങ്കുചേരുവാനും ആഗ്രഹ സാഫല്യം നേടുവാനും ഹൂസ്റ്റണ്‍ നിവാസികളായ എല്ലാ വിശ്വാസികളേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക:Rev. Fr.  പോള്‍ സി . തോട്ടക്കാട്ട് ( പ്രസിഡന്റ്, വികാരി ) 9172917877, ഷെല്‍ബി വര്‍ഗീസ് (സെക്രട്ടറി) 2813238665, ജിനോജേക്കബ് (ട്രഷറാര്‍) 8328581138.
എട്ടുനോമ്പ് പെരുന്നാള്‍ ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക