Image

ഡോറിയന്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.

Published on 03 September, 2019
ഡോറിയന്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.
ഡോറിയന്‍ ചുഴലിക്കാറ്റ് കാറ്റഗറി 5-ല്‍ നിന്നു ദുര്‍ബലപ്പെട്ടു കാറ്റഗറി രണ്ടായി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഡോറിയാന്‍ ഫ്‌ലോറിഡ തീരത്തെത്തും. ദുര്‍ബലമായെങ്കിലും ഫ്‌ലോറിഡയില്‍ അത് നാശം വിതക്കുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

ഫ്‌ലോറിഡയിലും സൗത്ത് കാരലിനയിലും ജോര്‍ജിയയിലും 10 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ചയോടെ ഡോറിയാന്‍ നോര്‍ത്ത് കാരലിനയിലും എത്തുമെന്നാണ് പ്രവചനം. ഒര്‍ലാന്‍ഡോ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

നേരത്തെ മണിക്കൂറില്‍ 200-ല്‍ പരംമൈല്‍ വേഗത്തിലാണു ഡോറിയന്‍ വീശിയത്. ബഹാമാസിലും മറ്റും കനത്ത നാശവും പ്രളയവും സ്രുഷ്ടിച്ചു

ബഹാമാസില്‍അഞ്ചു പേര്‍ മരിച്ചു. 13,000 വീടുകള്‍ തകര്‍ന്നു. മേല്‍ക്കൂരകളും കാറുകളും കാറ്റില്‍ പറത്തിയതിനു പുറമേ 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു. വൈദ്യുതിബന്ധവും താറുമാറായി.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ നടുവിലാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ പൂര്‍ണ ശ്രദ്ധയെന്നും പ്രധാനമന്ത്രി ഹൂബര്‍ട്ട് മിനിസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക