Image

സൂരജിനെ പൊക്കിയെടുത്ത് നിക്കി ഗല്‍റാണി; ചിത്രം വൈറല്‍

Published on 04 September, 2019
സൂരജിനെ പൊക്കിയെടുത്ത് നിക്കി ഗല്‍റാണി; ചിത്രം വൈറല്‍

രു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെറ്റില്‍ നിന്നുള്ള രസകരമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ധമാക്ക ടീം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിക്കി ഗല്‍റാണി നടന്‍ സൂരജ് തേലക്കാടിനെ എടുക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.


ഒളിംപ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ഇവരെക്കൂടാതെ മുകേഷ്, ഉര്‍വശി, തരികിട സാബു എന്നിവരും എത്തുന്നു. സ്‌കൂള്‍, കോളജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകന്‍ നല്‍കിയ സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക