Image

അവസരങ്ങള്‍ കുറയുമ്ബോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്:മനസ് തുറന്ന് ലാല്‍

Published on 04 September, 2019
അവസരങ്ങള്‍ കുറയുമ്ബോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്:മനസ് തുറന്ന് ലാല്‍

സിനിമയില്‍ അവസരങ്ങള്‍ കുറയുമ്ബോഴാണ് എന്നെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ മനസ് തുറന്നത്.


'വളരെ കറച്ച്‌ ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരും മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.


ഒരാളെ മനസ്സില്‍ ധ്യാനിച്ച്‌ എഴുതിയുണ്ടാക്കുന്ന തിരക്കഥയൊന്നുമല്ലെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്ബോഴാണ് തന്നെ ഒതുക്കിയെന്ന് മറ്റുള്ളവര്‍ പരാതി പറയുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ട് ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല, മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച്‌ തെളിഞ്ഞ് വരികയായിരുന്നുവെന്നും താരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക