Image

ചന്ദ്രശേഖരന്‍ വധം: പി.സി. ജോര്‍ജിന്‌ പങ്ക്‌, കാര്‍ വയലാര്‍ രവിയുടെ ബന്ധുവിന്റേതെന്നും ജയരാജന്‍

Published on 06 May, 2012
ചന്ദ്രശേഖരന്‍ വധം: പി.സി. ജോര്‍ജിന്‌ പങ്ക്‌, കാര്‍ വയലാര്‍ രവിയുടെ ബന്ധുവിന്റേതെന്നും ജയരാജന്‍
കണ്ണൂര്‍: വിമത സി.പി.എം നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നില്‍ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ആണെന്നും കൊലപാതകത്തിന്‌ ഉപയോഗിച്ച കാര്‍ കന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധുവിന്റേതെന്നും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ക്കായല്ലാതെ മൂന്ന്‌ മാസം മുമ്പ്‌ പലതവണ പി.സി.ജോര്‍ജ്‌ തലശ്ശേരിയില്‍ വന്നത്‌ എന്തിനാണെന്ന്‌ അദ്ദേഹം വ്യക്തമാക്കണമെന്നും ജയരാജന്‍ പറഞ്ഞു.

ചന്ദ്രശേഖരനെ വധിക്കേണ്ട ആവശ്യമുള്ളത്‌ ആര്‍ക്കാണെന്ന്‌ ജനങ്ങള്‍ക്ക്‌ നന്നായി അറിയാമെന്നും ഒരു ചാനല്‍ ലേഖകന്‌ ഇതുമായി ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സി.പി.എം. സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക