Image

ഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചു

ജോയി കുറ്റിയാനി Published on 04 September, 2019
ഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചു
മയാമി: സൗത്ത് ഫ്‌ലോറിഡയില്‍ നിയന്ത്രണം വിട്ട് കാര്‍ തടാകത്തിലേക്ക് മറിഞ്ഞ്3 മലയാളി കുടുംബാംഗങ്ങള്‍ മരിച്ചു.

ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.30ന് ആണു സംഭവം. കോതമംഗലം സ്വദേശി ബോബി മാത്യു, 46, ഡോളി മാത്യു, 42, സ്റ്റീവ് മാത്യു, 14, എന്നിവരാണ് മരിച്ചത്.

ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുകയായിരുന്നു. ഭാര്യയാണു വാഹനം ഓടിച്ചതെന്നു പോലീസ് പറയുന്നു. അടുത്തയിടക്കാണു ബോബിക്കു ഡാലസില്‍ ജോലി ലഭിച്ചത്. ലോംഗ് വീക്കെന്‍ഡ് പ്രമാണിച്ച് കോറല്‍ സ്പ്രിംഗ്‌സിലെ വീട്ടില്‍ വന്ന ശേഷം മടങ്ങുകയായിരുന്നു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ നിന്നാണു ബോബി എഞ്ചിനിയറിംഗ് ബിരുദമെടുത്തത്.പിതാവ് കോതമംഗലംമാതിരപ്പള്ളികാക്കത്തോട്ടത്തില്‍ മത്തായി റിട്ട. പ്രൊഫസറാണ്. മൂത്ത പുത്രന്‍ ഓസ്റ്റിന്‍ കാറില്‍ ഇല്ലായിരുന്നു

മയാമിക്കടുത്ത് ഡിയര്‍ഫീല്‍ഡ് ബീച്ച് ലേക്കിലാണു കാര്‍ മുങ്ങിയത്. ഹൈവേയില്‍ നിന്നു തിരിയുമ്പോള്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നിപ്പോയി ലേക്കില്‍ പതിക്കുകയായിരുന്നു്. ബോബി സംഭവസ്ഥലത്തു മരിച്ചു. മറ്റു രണ്ടു പേരെ ബ്രോവേഡ് ഹെല്ത്ത് നോര്‍ത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കകയായിരുന്നു.

കോറല്‍ സ്പ്രിംഗ്-പാര്‍ക്ക്‌ലാന്‍ഡ്, മര്‍ഗേറ്റ്-കോക്കനട്ട് ക്രീക്ക് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റുകളാണു തെരച്ചില്‍ നടത്തിയത്.

മയാമി ഹോളിവുഡ് സയാണ്‍ അസംബ്ലിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്.

ബാബു (ചിക്കഗോ), ബീബ (ഡാലസ്) എന്നിവര്‍ ബോബിയുടെ സഹോദരരാണ്. 

see also

COCONUT CREEK, Fla. - Two people are dead after a car crashed into a retention pond along the Sawgrass Expressway and the northbound Florida's Turnpike ramp.

Just before 6:30 p.m. Tuesday, Broward Sheriff's Office Department of Fire Rescue received a call about a car submerged in water.

Rescuers first attempted to rescue the three people inside the silver Honda, but divers were needed to remove the victims from the submerged vehicle. 

Divers from Coral Springs-Parkland and Margate-Coconut Creek fire departments assisted what BSO Fire Rescue Battalion Chief Michael Kane described as an "aggressive search."

"It appeared that once the vehicle exited onto the ramp to go (south on the) turnpike, the driver lost control and ended up going into the large body of water," Florida Highway Patrol Sgt. Vernon Slater said.

One of the people inside the car was pronounced dead at the scene, while the other two victims were taken to Broward Health North. The FHP later confirmed to Local 10 News that two people were dead.

The survivor of the crash, who was a minor, was listed in stable condition at Broward Health North.

One person was killed and two others critically injured after their vehicle crashed into a lake and became submerged in Deerfield Beach Tuesday, officials said.

The crash happened on the Sawgrass Expressway near the northbound Florida Turnpike ramp just before 6:30 p.m. Broward Sheriff Fire Rescue officials said.

When fire rescue crews responded, the vehicle was submerged in the lake about 20 yards from the roadway. Divers from Coral Springs-Parkland and Margate-Coconut Creek fire departments assisted Broward Sheriff firefighters in a search of the lake and found the three victims, two adults and possibly a teenager, officials said.

One of the adults was pronounced dead at the scene. The other two victims were taken to Broward Health North in very critical condition, officials said. Their identities weren't released.

The cause of the crash will be investigated by the Florida Highway Patrol.

ഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചുഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചുഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചുഫ്‌ലോറിഡയില്‍ കാര്‍ തടാകത്തില്‍ വീണു 3 മലയാളികള്‍ മരിച്ചു
Join WhatsApp News
Sunny Abraham 2019-09-07 12:52:20
Veruy sad nes. Our heartfelt condolences to the bereaved members of his family....Sunny Abraham and family
Pr. Somasekharan nair 2019-09-09 06:59:45
Heartfelt condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക