Image

ഇമലയാളി ഓണപ്പൂക്കളം - ചോതി നക്ഷത്രം

Published on 04 September, 2019
ഇമലയാളി ഓണപ്പൂക്കളം - ചോതി നക്ഷത്രം
തിരുവോണത്തിന് ഇനി ഏഴു സുന്ദര ദിനരാത്രങ്ങള്‍.  സമൃദ്ധിയുടെയും ആഹ്‌ളാദത്തിന്റെയും സന്ദേശവുമായി ഓണം ഇതാ എത്താറായി. ഇ മലയാളിയുടെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓണാശംസകളുടെ പൂച്ചെണ്ടുകള്‍.

ഒരു ഓണക്കവിത

കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പ്പൊട്ടി വിടര്‍ന്നു പൊന്നോണം
നടുമുറ്റത്തുള്ളൊണത്തപ്പ
ന്നടനേദിച്ചു മുത്തശ്ശി
മിഴിയിണ മാതാവേകിയ മഷികൊ
ണ്ടെഴുതി, ക്കറുകപ്പൂ ചൂടി
കാമിനി പെട്ടി തുറന്നിട്ടേകിയ
കോടിയലക്കിയ മുണ്ടോടെ ,
വെളിയിലിറങ്ങി നടന്നേന്‍ , പൊന്നി ള
വെയിലില്‍ പ്പൂക്കും, മനമോടെ
ആനന്ദിക്കുകയില്ലെയിപ്പൊ
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ  പാതാളം വി
ട്ടിങ്ങോട്ടെത്തുക മാവേലി !
ആരും കരിയരു, താരും  കരിയരു
തദ്ദേഹത്തിന്‍  തിരുമുമ്പില്‍ !

ഒളപ്പമണ്ണ

പൂക്കളം തയ്യാറാക്കിയതും അയച്ചതും  നക്ഷത്ര പ്രവീണ്‍
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി
ബേത്തനി സെന്റ്.ജോണ്‍സ് ഇംഗളീഷ് മീഡിയം
ഹയര്‍ സെക്കണ്ടറി സ്കൂള്‍
കുന്നംകുളം.

മാതാപിതാക്കള്‍ : സ്മിത /പ്രവീണ്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക