Image

തിര്യക്താഡാസനം കൊഴുപ്പ് കുറയ്ക്കും

Published on 04 September, 2019
തിര്യക്താഡാസനം കൊഴുപ്പ് കുറയ്ക്കും
നട്ടെല്ലിന്റെ കശേരുക്കള്‍ നല്ലവണ്ണം അയഞ്ഞു കിട്ടുന്നതിനും ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിനുമുള്ള ആസനമാണ് 'തിര്യക്താഡാസനം'. കൂടാതെ നട്ടെല്ലിനോടു ബന്ധപ്പെട്ട പേശികള്‍ക്കും ബലവും അയവും കിട്ടുന്നു.

ചെയ്യുന്ന വിധം : ഇരു കാലുകളും ചേര്‍ത്തുവച്ചു നട്ടെല്ലു നിവര്‍ന്നു നില്‍ക്കുക. ഇനി ഇരുകൈകളുടെയും വിരലുകള്‍ കോര്‍ത്തു പിടിച്ച് ശ്വാസമെടുത്തുകൊണ്ടു നേരെ മുകളിലേക്കുയര്‍ത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേര്‍ത്ത്  വിരലുകള്‍ മലര്‍ത്തിപ്പിടിക്കുക. ഈ നിലയില്‍ ശ്വാസം വിട്ടുകൊണ്ട് വലത്തേക്കു ചെരിയുകയും ശ്വാസം എടുത്തുകൊണ്ട് നിവര്‍ന്നു വരികയും ചെയ്യുക. വീണ്ടും ശ്വാസം വിട്ടുകൊണ്ട് ഇടത്തേക്കും ചെരിയുക. ഇതേ പോലെ ഇരുവശങ്ങളിലേക്കും അഞ്ചോ എട്ടോ തവണ വീതം ആവര്‍ ത്തിക്കാവുന്നതാണ്.


Join WhatsApp News
thomas c jose 2019-09-04 18:24:51
You many not like my comment,but it's proven that sex is the best exercise,All of your body&mind go in to a hyper state of physiological,psychological state.The best method to relax.Many of our problems are not getting enough sex.
കാമദേവൻ 2019-09-05 00:11:01
നിങ്ങളുടെ അടുത്ത ജന്മം ഒരു മുയലായി ജനിക്കട്ടെ  തോമാസേ . അപ്പോൾ നിങ്ങൾക്ക് ആവശ്യത്തിലധികം സെക്സ് നടത്താൻ കഴിയും . 


ഭാര്യ അമ്മിണി 2019-09-05 10:59:51
ഒത്തിരി നാളായി മുയല് കറികൂട്ടിയിട്ട് !



ചക്ക വെട്ടി ഇടുക 2019-09-05 13:39:58
 ചക്ക വെട്ടി ഇട്ടു നോക്ക്  ചിലപ്പോള്‍ മുയല്‍ ചത്തു എന്നിരിക്കും 
അമ്മിണിക്കുട്ടിയുടെ കഷ്ടകാലം 2019-09-05 15:06:41
എത്ര ചക്ക വെട്ടി ഇട്ടാലും തോമസിന്റെ മുയൽ പൊങ്ങി നോക്കി കൊണ്ടിരിക്കും . അമ്മിണിക്കുട്ടിയുടെ കഷ്ടകാലം . മുയൽ കറി കൂട്ടാം എന്നുള്ള മോഹം കളഞ്ഞ് അതനുള്ള ആഹാരം അങ്ങ് കൊടുത്തേര് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക