Image

ജയരാജന്‍ മാനസിക രോഗി: പി.സി. ജോര്‍ജ്‌

Published on 06 May, 2012
ജയരാജന്‍ മാനസിക രോഗി: പി.സി. ജോര്‍ജ്‌
കോട്ടയം: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മാനസിക രോഗിയെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. താന്‍ കണ്ണൂരില്‍ പോയതെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു. പോലീസിന്റെ കയ്യില്‍ ഇതിന്റെ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷുക്കൂറിനെ വിചാരണ നടത്തിക്കൊന്നതിന്‌ നേതൃത്വം നല്‍കിയ ജഡ്‌ജിമാരില്‍ ഒരാളാണ്‌ പി.ജയരാജനെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നില്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ആണെന്ന ജയരാജന്റെ പ്രസ്‌താവനയ്‌ക്ക്‌ മറുപടി പറയുകായിരുന്നു പി.സി. ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക