Image

കാറപകടത്തില്‍ മരിച്ച ദമ്പതികളുടെയും പുത്രന്റെയും പൊതുദര്‍ശനം വെള്ളി; സംസ്‌കാരം ശനി

ജോയി കുറ്റിയാനി Published on 04 September, 2019
കാറപകടത്തില്‍ മരിച്ച ദമ്പതികളുടെയും പുത്രന്റെയും പൊതുദര്‍ശനം വെള്ളി; സംസ്‌കാരം ശനി
കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ലോറിഡ: കാര്‍ തടാകത്തിലേക്കു വീണു മരിച്ച ബോബി മാത്യു, 47, ഭാര്യ ഡോളി മാത്യു, 41, പുത്രന്‍ സ്റ്റീവ് മനോജ്, 16,എന്നിവരുടെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടത്തും.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 6 വെള്ളി, 5 മുതല്‍ 9 വരെ: ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം, 2401 ഡേവി റോഡ്, ഡേവി, ഫ്‌ലോറിഡ-3317

സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 7 ശനി രാവിലെ 7:30 മുതല്‍ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്‌കാരം അവിടെ സെമിത്തേരിയില്‍

ശുശ്രൂഷക്കു സയണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ സാം പണിക്കര്‍ മുഖ്യ കാര്‍മ്മികനായിരിക്കും

എറണാകുളം പുത്തങ്കുരിശ് പുതുശേരി കുടുംബാംഗമാണു ഡോളി. പൂനെയിലാണു അവരുടെ കുടുംബം. പിതാവ് മരിച്ചു. അമ്മയും സഹോദരിയും സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തുന്നുണ്ട്. ഐ.ടി. രംഗത്തായിരുന്നു ഡോളിയും പ്രവര്‍ത്തിച്ചിരുന്നത്.

ബോബി മാത്യുവിന്റെ പിതാവ് റിട്ട എം.എ. കോളജ് പ്രൊഫസര്‍ കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തില്‍ മത്തായിയും ഭാര്യ സാറാകുട്ടി മത്തായിയും ചിക്കാഗോയിലാണു താമസം. ബോബിയുടെ സഹോദരന്‍ബാബു ചിക്കഗോയിലും സഹോദരി ബീബ ഡാലസിലും താമസിക്കുന്നു.

അപകടം എങ്ങനെ ഉണ്ടായി എന്നതിനെപറ്റി പോലീസ് റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. കാര്‍ വെള്ളത്തിലേക്കു വീഴുന്നത് കണ്ട് പുറകെ വന്ന കാറില്‍ ഉണ്ടായിരുന്നവരാണു 911 വിളിച്ചത്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണു കാറിലുള്ളവരെ പുറത്തെടുത്തത്. ബോബി സംഭവ സ്ഥലത്തു മരിച്ചു. ഡോളിയും സ്റ്റീവും ആശുപത്രിയിലും മരിച്ചു.

ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുമ്പോഴാണു അപകടം. ലോംഗ് വീക്കെന്‍ഡ് പ്രമാണിച്ച് കോറല്‍ സ്പ്രിംഗ്സിലെ വീട്ടില്‍ വന്ന ശേഷം ബോബി മടങ്ങുകയായിരുന്നു. സോഗ്രാസ് എക്‌സ്പ്രസ് വേക്കു തൊട്ടുള്ള ജലാശയത്തിലേക്കാണു ചൊവ്വാഴ്ച വൈകിട്ട് ഹോണ്ടാ കാര്‍ പതിച്ചത്. റാമ്പില്‍ നിന്ന് തിരിയുമ്പോഴായിരുന്നു നിയന്ത്രണം തെറ്റി കാര്‍ ജലാശയത്തില്‍ വീണത്.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ നിന്നാണു ബോബി എഞ്ചിനിയറിംഗ് ബിരുദമെടുത്തത്.

സംഭവം മലയാളി സമൂഹത്തെ ഞെട്ടിച്ചു. സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം പോലെയായി എല്ലാവര്‍ക്കും ഈ അന്ത്യം. മഹാദുഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കട്ടെ എന്നും പരേതര്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ എന്നും സമൂഹം പ്രാര്‍ഥനാ നിരതരാകുന്നു
Join WhatsApp News
Susan Varughese 2019-09-04 22:46:01
How can I type Malayalam
ഗുരുജി 2019-09-05 10:08:05
''മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക'  എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക അപ്പോൾ അത് , Google Input Tools
"Google എഴുത്ത് ഉപകരണങ്ങൾ
ഉള്ളടക്കത്തിലേക്ക് പോകുക
ഹോം
അത് പരീക്ഷിച്ചുനോക്കൂ
Chrome-ൽ
Google സേവനങ്ങളിൽ
Google എഴുത്ത് ഉപകരണങ്ങൾ ഓൺലൈനിൽ പരീക്ഷിച്ചുനോക്കുക
Google എഴുത്ത് ഉപകരണങ്ങൾ വെബിൽ എവിടേയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ടൈപ്പുചെയ്യുന്നതിനെ സുഗമമാക്കുന്നു. കൂടുതലറിയുക

അത് പരീക്ഷിച്ചുനോക്കുന്നതിന്, ചുവടെ നിങ്ങളുടെ ഭാഷയും എഴുത്ത് ഉപകരണങ്ങളും തിരഞ്ഞെടുത്ത് ടൈപ്പുചെയ്യാൻ ആരംഭിക്കുക.'

eg 
malayalatthil type cheyyunnath engane എന്ന് ഇവിടെ എഴുതിയിരിക്കുന്നത് പോലെ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക . malayalatthil എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഒരു ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കേണ്ട വാക്കുകൾ പ്രത്യക്ഷപ്പെടും . അതിൽ ഉചിതമായത് തിരഞ്ഞെടുക്കുക .  പിന്നീട്  copy and paste under the comment column 


 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക