Image

ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവരേണ്ടതെന്ന് ഇടതുപക്ഷ ഏകോപന സമിതി

Published on 06 May, 2012
ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവരേണ്ടതെന്ന് ഇടതുപക്ഷ ഏകോപന സമിതി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ വധത്തിലെ ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവരേണ്ടതെന്ന് ഇടതുപക്ഷ ഏകോപന സമിതി. ക്വട്ടേഷന്‍ സംഘത്തെ മാത്രം പിടികൂടിയതുകൊണ്ട് കാര്യമില്ലെന്നും ഇടതുപക്ഷ ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ ഗൂഢാലോചനയ്ക്കു ശേഷമാണ് കൊലപാതകം നടന്നത്.   കൊല ചെയ്യാനെത്തിയ ക്വട്ടേഷന്‍ സംഘത്തെ മാത്രം അറസ്റ്റു ചെയ്യുന്നതുകൊണ്ട് അന്വേഷണം പൂര്‍ത്തിയാവില്ല. സിപിഎം നേതൃത്വം നടത്തിയ ഗൂഢാലോചന കൂടി അന്വേഷിച്ച് കണ്ടെത്തണം. 

സംഭവശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണത്തിലുണ്ടായ പുരോഗതിയെ വിലകുറച്ച് കാണുന്നില്ല. പുതിയ അന്വേഷണ സംഘത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒരഭിപ്രായം പറയുന്നില്ല. സംഘത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് മോശമായ ഒരഭിപ്രായവുമില്ല. ടി.പി. ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതിലൂടെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടയിടാനാണ് സിപിഎം ലക്ഷ്യമാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക