Image

ഐ.എന്‍.ഒ.സി കേരള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2019
ഐ.എന്‍.ഒ.സി കേരള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടന എ.ഐ.സി.സിയുടേയും, കെ.പി.സി.സിയുടേയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു. ഐ.എന്‍.ഒ.സിക്ക് വിവിധ സ്റ്റേറ്റുകളിലായി എട്ടു ചാപ്റ്ററുകളുണ്ട്.

എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ ശക്തിപ്പെടുത്താന്‍ ദേശീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസുമായി ചേര്‍ന്നു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് മുന്‍കൈ എടുത്ത് നിരന്തരമായി  ചര്‍ച്ചകള്‍ നടത്തിവന്നത് നിരാശാജനകമായിരുന്നു. തുടര്‍ന്നു ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

കേരള ചാപ്റ്ററിനു പുറമെ തെലുങ്കാന, ഹരിയാന,  പഞ്ചാബ് ചാപ്റ്ററുകളും ഐ.എന്‍.ഒ.സിമായി തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡയുടെ നേതൃത്വത്തില്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ഐ.എന്‍.ഒ.സി ആയി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു.

ഐ.എന്‍.ഒ.സി കേരള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക