Image

ജലത്തിന്റെ തമിഴ് പതിപ്പിലൂടെ പ്രിയങ്ക തിരിച്ചെത്തുന്നു

Published on 05 September, 2019
ജലത്തിന്റെ തമിഴ് പതിപ്പിലൂടെ പ്രിയങ്ക തിരിച്ചെത്തുന്നു

വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ലീല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക നായര്‍. ചെറിയൊരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മലയാളത്തില്‍ ഏറെ നിരൂപക പ്രശംസ നേടിയ ജലം എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെയാണ് പ്രിയങ്ക തിരിച്ചെത്തുന്നത്. കാനല്‍ നീര്‍ എന്നാണ് തമിഴ് പതിപ്പിന്റെ പേര്.


എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ജലം ഒട്ടേറെ ദേശീയ, അന്തര്‍ദേശിയ ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ സീതാലക്ഷ്മിയെന്ന പ്രിയങ്കയുടെ കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.


ഏരീസ് പ്രൊഡക്ഷന്റെ ബാനറില്‍ സോഹന്‍ റോയിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. പ്രിയങ്കയ്‌ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പേരടിയും അഭിനയിക്കുന്നുണ്ട്.


രാജ ഗജിനി സംവിധാനം ചെയ്ത ഉട്രന്‍ ആണ് പ്രിയങ്കയുടേതായി ഒരുങ്ങുന്ന മറ്റൊരു തമിഴ് ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക