Image

തിരുവോണം (ജയലക്ഷ്മി)

Published on 05 September, 2019
തിരുവോണം (ജയലക്ഷ്മി)
പാതിരില്ലാ പഴംചൊല്ലും, പാണരുടെ പാട്ടും
പുള്ളോക്കുടം കൊട്ടിപ്പാടുന്ന നാവോറും  കേട്ട്
 പുലര്‍കാലത്തെഴുന്നള്ളും
പുഴകടന്നെത്തുന്ന  സൂര്യനെ നോക്കി
പ്രണവം ചൊല്ലുന്ന കിളികളുണ്ടനവധി
മലയാളമാണിത് നാടിതു കേള്

  പഴയൊരു മലയാണ്മ കഥയുണ്ടിതു പോല്‍
പതിവായി മാബലി പൊന്നിന്‍ചിങ്ങത്തില്‍
പ്രജകളെ കാണുവാനായ് എഴുന്നള്ളുമത്രെ
പൂക്കളം നിറഞ്ഞുള്ള മുറ്റങ്ങള്‍ നാട് നീളെ
പൂവിളിയും ഉഞ്ഞാലിന്നാട്ടവും കേമം
പുന്നെല്ലിന്‍ച്ചോറും  കറികളും നിറയുന്ന സദ്യയില്‍
  
പപ്പടം,പഴവും പ്രഥമനും,തൊട്ടുകൂട്ടാന്‍ ചെറുകറികളും
പിന്നെ വറുത്തുപ്പേരി ശര്‍ക്കര പുരട്ടി എന്നിങ്ങനെ
 പൊന്നിന്‍ തിരുവോണമുണ്ട് നിറയുന്ന നാടിത്.
പാഞ്ഞുപോകും ചുണ്ടന്‍കളി  വള്ളങ്ങളെല്ലാം ചേര്‍ന്ന്
പാടും തിത്തിത്താരാ തിത്തെയ് എന്നി
പുതുവസ്ത്രമണിഞ്ഞുള്ള മലയാളികളെല്ലാം
പകലില്‍ പുഞ്ചിരിയും ചെറു വായ്ത്താരിയുമായി 
പടിവാതില്‍ കടന്നിതാ തിരുവോണമെത്തിപോല്‍ !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക