Image

ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Published on 06 May, 2012
ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി
വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴത്തിനൊരുങ്ങുന്ന യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. നവംബര്‍ ആറിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നോടിയായി ഒഹിയോയില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്. വന്‍ റാലിയോടെയാണ് ഒബാമ തിരഞ്ഞെടപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാമതൊരവസരം ലഭിച്ചാല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രതിജ്ഞാബന്ധമാണെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യഎതിരാളി മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഒബാമ ഉന്നയിച്ചത്. റോംനിയുടെ ആശയങ്ങള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയലേക്കു തള്ളിവിടുന്നതാണെന്ന് ഒബാമ കുറ്റപ്പെടുത്തി.

അതേസമയം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കടുത്തതാകുമെന്നും ഒബാമ പറഞ്ഞു. രാജ്യത്തെ ഒരുവിഭാഗം ജനത, സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു യുഎസിന്റെ ഉയര്‍ത്തെന്നേല്‍പ്പിന്റെ വേഗത കുറഞ്ഞതില്‍ നിരാശരാണെന്ന കാര്യം മനസിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിര്‍ജീനിയയിലാണ് ഒബാമയുടെ അടുത്ത പ്രചാരണ റാലി നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക