Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 05 September, 2019
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാനെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
വിപുലമായ  പരിപാടികളോടെ  അമേരിക്കയില്‍  ലേബര്‍  ഡേ. വന്‍ നഗരങ്ങളില്‍  ലേബര്‍  ഡേ  പരേഡുകളും.
ബാങ്കിങ്ങ് രംഗത്ത്  പുതിയ  ചുവടുവെപ്പുമായി  ആപ്പിള്‍  കാര്‍ഡ്  പുറത്തിറങ്ങി.
ഹോളിവുഡില്‍  നിന്ന്  പുതിയ  ചിത്രം  വില്‍സ്  സ്മിത്തിന്റെ  ജെമിനി മാന്‍.
അമേരിക്കന്‍  മലയാളികളുടെ  വീടുകളില്‍  തഴച്ചു  വളരുന്ന  പച്ചക്കറി  തോട്ടങ്ങളുടെ  നേര്‍ക്കാഴ്ചകള്‍.
പ്രമുഖ  ജ്വല്ലറി ഗ്രൂപ്പായ  മലബാര്‍  ഗോള്‍ഡ്  ആന്‍ഡ് ഡയമന്‍ഡ്‌സ് ന്റെ  അമേരിക്കയിലെ  രണ്ടാമത്തെ  ഷോറൂം  ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചിക്കാഗോ  സോഷ്യല്‍  ക്ലബിന്റെ  ഏഴാമത്  അന്തര്‍ദേശീയ  വടംവലി  മത്സരം  മലയാളികളില്‍ ആവേശമുണര്‍ത്തി. 

ഓണത്തെ  വരവേറ്റു  ഫിലാഡല്‍ഫിയയിലെ   മലയാളി  ബാലിക  റേച്ചല്‍  ആനിയുടെ ഉത്രാടസന്ധ്യ  എന്ന  സംഗീത  ആല്‍ബം  പുറത്തിറങ്ങി .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക