Image

റോഷന്‍ അലക്‌സ് കൈരളി ടിവി ഒഹായോ ബ്യൂറോ ചീഫ്

Published on 05 September, 2019
റോഷന്‍ അലക്‌സ് കൈരളി ടിവി ഒഹായോ ബ്യൂറോ ചീഫ്
ഒഹായോ: എന്നും വേറിട്ട പരിപാടികളോടെ പ്രേഷകമനസ് കീഴടക്കിയ കൈരളി യൂ എസ് എ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൊളംബസ് ഒഹായോയില്‍ പുതിയ ബ്യൂറോ ആരംഭിക്കുന്നു. ഇവിടുത്തെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, കലാപരമായ കഴിവുകള്‍ ഇനി മുതല്‍ കൈരളി യൂ എസ് എ വീക്കിലി ന്യൂസ് പ്രോഗ്രാമിലും, പ്രേത്യക പരിപാടികള്‍ അമേരിക്കന്‍ ഫോക്കസിലും പ്രെഷേപണം ചെയ്യുന്നതാണ്. കൈരളിടിവിയിലും, കൈരളി ന്യൂസ് ചാനലിലും ശനി ഞായര്‍ ദിവസങ്ങളില്‍ ഒഹായോയില്‍ നിന്നുള്ള പരിപാടികള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാഴ്ചക്ക് വിരുന്നു ഒരുക്കുന്നു.

റോഷന്‍ കൈരളി അമേരിക്കയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന, പ്രതിഭ തെളിയിച്ച ക്യാമറമാന്‍ കൂടിയാണ്. കലാകാരനും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ കൂടിയായ റോഷന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൂടിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ബ്യൂറോ ഓഫീസുമായി ബന്ധപെടുക.
Email: roshanalex@gmail.com Tel: 925-642-0703 ഹെഡ് ഓഫീസ് ന്യൂയോര്‍ക് 9149549586

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക