Image

അവിയല്‍ ഇല്ലാതെ എന്തു കല്യാണ സദ്യ'; രസകരമായ ടീസറുമായി ബിജുമേനോന്റെ 'ആദ്യരാത്രി'

Published on 06 September, 2019
അവിയല്‍ ഇല്ലാതെ എന്തു കല്യാണ സദ്യ'; രസകരമായ ടീസറുമായി ബിജുമേനോന്റെ 'ആദ്യരാത്രി'

ബിജുമേനോന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ആദ്യരാത്രി'യുടെ ടീസര്‍ പുറത്തുവിട്ടു. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോന്‍, അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ആദ്യരാത്രി'.


പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ടീസറില്‍ വിവാഹ സദ്യയുടെ പശ്ചാത്തലത്തിലുള്ള രസികന്‍ നിമിഷങ്ങളാണ് ഉള്ളത്. അവിയല്‍ ഇല്ലാതെ എന്ത് സദ്യ എന്ന ഡയലോഗുമായി എത്തിയ വീഡിയോയ്ക്ക് അവിയല്‍ ടീസര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പേര് നല്‍കിയിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


വിജയരാഘവന്‍, സര്‍ജാനോ ഖാലിദ്, അശ്വിന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിജിബാല്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക