Image

തോമസ് റ്റി ഉമ്മനു ലോങ്ങ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ

സ്വന്തം ലേഖകന്‍ Published on 06 September, 2019
തോമസ് റ്റി ഉമ്മനു ലോങ്ങ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ  പൂര്‍ണ പിന്തുണ
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംകാ) കമ്മറ്റിയോഗം പ്രസിഡന്റ് ബോബന്‍ തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടി ഫോമാ ട്രഷറാര്‍ സ്ഥാനത്തേക്കു  തോമസ് റ്റി ഉമ്മനെ എന്‍ഡോഴ്‌സ് ചെയ്യുകയും പൂര്‍ണ പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

ന്യൂയോര്‍ക്ക്  മെട്രോ റീജിയനും  ലിംകായുടെ സ്ഥാപക പ്രസിഡണ്ടുകൂടിയായ  തോമസ് റ്റി ഉമ്മനെ ഫോമാ ട്രഷറാര്‍ സ്ഥാനത്തേക്കു  എന്‍ഡോഴ്‌സ് ചെയ്തിട്ടുണ്ട്.

ലിംകാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി ഷേര്‍ലി സെബാസ്റ്റ്യന്‍ , ജോസഫ് ജോര്‍ജ് (ട്രഷറര്‍), മുന്‍ ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജയചന്ദ്രന്‍ ചേന്നാത്ത് , തോമസ് റ്റി ഉമ്മന്‍ , മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ്   തുടങ്ങിയവര്‍   പങ്കെടുത്തു.

ഒക്ടോബര്‍ 19  നു  വന്പിച്ച തോതില്‍ ലിംകായുടെ ഓണാഘോഷം നടത്തുവാനും  കമ്മിറ്റി  തീരുമാനിച്ചു.   വെന്യു പിന്നീട് അറിയിക്കുന്നതാണ്.   ഓണാഘോഷത്തോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി  ഷേര്‍ളി സെബാസ്റ്റിയനെ  ചുമതലപ്പെടുത്തി. കള്‍ച്ചറല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെടണമെന്നു അറിയിക്കുന്നു.




Join WhatsApp News
Dr. Jacob Thomas 2019-09-07 00:01:30
All the best and full backup to your candidacy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക