Image

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ ശനിയാഴ്ച്ച ആഘോഷിക്കുന്നു

ജോസ് മാളേയ്ക്കല്‍ Published on 06 September, 2019
വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ ശനിയാഴ്ച്ച ആഘോഷിക്കുന്നു
ഫിലഡല്‍ഫിയ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍  മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) ആണ്ടുതോറും നടത്തിവരുന്ന  വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോ മലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സി. എം; സീറോ മലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ പ്രതിഷ്ഠിച്ചത്.  തുടര്‍ച്ചയായി ഇത് എട്ടാംവര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാര്‍ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. രാജീവ് വലിയവീട്ടില്‍ ആണ് ഈ വര്‍ഷത്തെ തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം മറ്റനേകം വൈദികരും സഹകാര്‍മ്മികരാവും.

സീറോ മലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്ക്  സുവര്‍ണാവസരം.  ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം. പെരുനാളില്‍ പങ്കെടുക്കാന്‍ താന്ര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം മൂന്നുമണിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ ശനിയാഴ്ച്ച ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക