Image

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി

ജീമോന്‍ റാന്നി Published on 07 September, 2019
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പതിനെട്ടു എപ്പിസ്‌കോപ്പല്‍ ഇടവകകളുടെ കൂട്ടായ്മയായ  ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹകരമായി നടത്തപ്പെട്ടു.

ഓഗസ്റ്റ് 26,27 തീയതികളിലായി (തിങ്കള്‍, ചൊവ്വ) സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചായിരുന്നു കണ്‍വെന്‍ഷന്‍ യോഗങ്ങള്‍. സുപ്രസിദ്ധ  കണ്‍വെന്‍ഷന്‍ പ്രസംഗകനും വേദപണ്ഡിതനുമായ വെരി.റവ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയാണ് ദൈവവചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയത്. നിരവധി വൈദികശ്രേഷ്ഠരും സന്നിഹിതരായിരുന്നു.

സ്വതസിദ്ധമായ ശൈലിയില്‍ ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ പ്രഘോഷിച്ചത്, കടന്നുവന്ന വിശ്വാസ സമൂഹത്തിനു ആത്മീയ പ്രചോദനം നല്‍കി. 2 കൊരിന്ത്യര്‍ അഞ്ചാം അദ്ധ്യായം പതിനേഴാം വാക്യം 'ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു ' എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു അച്ചന്റെ ദൈവവചന പ്രഘോഷണം.  
   
സബാന്‍ സാമിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ഗായകസംഘം ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചു.

സമാപന ദിവസമായ ചൊവ്വാഴ്ച  തിരുവചന പ്രഘോഷണത്തിന് ശേഷം എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ വകയായി നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍, ട്രിനിറ്റി മാര്‍ത്തോമാ, സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ടീമുകള്‍ക്കുള്ള എവര്‍ റോളിങ്ങ് ട്രോഫികള്‍ പൗലോസ് കോറെപ്പിസ്‌കോപ്പ സമ്മാനിച്ചു.

   
പി.ആര്‍.ഓ റവ.കെ.ബി കുരുവിള അറിയിച്ചതാണിത്.


റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായിഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായിഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക