Image

ലൗ ആക്ഷന്‍ ഡ്രാമ സിനിമ ടിക്കറ്റ് കിക്ക്ഓഫ് ഫിലഡല്‍ഫിയയില്‍

Published on 07 September, 2019
ലൗ ആക്ഷന്‍ ഡ്രാമ സിനിമ ടിക്കറ്റ് കിക്ക്ഓഫ് ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ച, 29 ഞായറാഴ്ച എന്നീ ദിവസങ്ങളില്‍ ന്യൂ ടൗണ്‍ തീയേറ്ററില്‍ വച്ചു നടക്കുന്ന ലൗ ആക്ഷന്‍ ഡ്രാമ സിനിമയുടെ ടിക്കറ്റ് കിക്കോഫ് നടത്തി. സിനിമയുടെ മുഖ്യ സ്‌പോണ്‍സര്‍ വിവിന്റ് സോളാര്‍ കമ്പനിയുടെ ഫിലഡല്‍ഫിയ മാനേജര്‍ റെജി ജോര്‍ജിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാം കിക്കോഫ് നിര്‍വഹിച്ചു.

റീലീസ് ചെയ്ത ദിവസം മുതല്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓണ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഒരു ഇടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര മലയാളിത്തിലേക്ക് തിരികെ എത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കുടുംബചിത്രം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറുകളില്‍ നിന്നോ, താഴെപ്പറയുന്നവരില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഹാസ്യവും, ആക്ഷനും, പ്രണയവും കോര്‍ത്തിണക്കിയ സിനിമ കാണുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലെ മറ്റു തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് ഏബ്രഹാം (215 605 6914), ഷാലു പുന്നൂസ് (203 482 9123), ഫിലിപ്പോസ് ചെറിയാന്‍ (215 605 7310), സാബു സ്കറിയ (267 980 7923).

ലൗ ആക്ഷന്‍ ഡ്രാമ സിനിമ ടിക്കറ്റ് കിക്ക്ഓഫ് ഫിലഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക