Image

ഇന്ത്യന്‌ വംശജനായ ദക്ഷിണാഫ്രിക്കന്‌ മന്ത്രി രാധാകൃഷ്‌ണ റോയ്‌ അന്തരിച്ചു

എബി മക്കപ്പുഴ Published on 06 May, 2012
ഇന്ത്യന്‌ വംശജനായ ദക്ഷിണാഫ്രിക്കന്‌ മന്ത്രി രാധാകൃഷ്‌ണ റോയ്‌ അന്തരിച്ചു
ഡാലസ്‌:ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‌ മന്ത്രി രാധാകൃഷ്‌ണ റോയ്‌ പടയാചി (62) മെയ്‌ മാസം അഞ്ചാം തിയതി പുലര്‌ച്ചയ്‌ക്ക്‌ അന്തരിച്ചു. എത്യോപ്യന്‌ തലസ്ഥാനമായ ആഡിസ്‌ അബബയില്‌ നടന്ന ആഫ്രിക്കന്‌ നേതാക്കളുടെ യോഗത്തില്‌ പങ്കെടുക്കുമ്പോള്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദക്ഷിണാഫ്രിക്കയില്‌ കാബിനറ്റ്‌ മന്ത്രി ആയി ചുമതലയേറ്റത്‌ 2011 ല്‌ ആയിരുന്നു. പബ്‌ളിക്‌ സര്വീസ്‌ ആന്‌ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‌ വകുപ്പാണ്‌ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌. ആഫ്രിക്കന്‌ നാഷനല്‌ കോണ്‌ഗ്രസില്‌ 1972 ല്‌ അംഗമായി ചേരുകയും പിന്നീട്‌ നടല്‌ ഇന്ത്യന്‌ കോണ്‌ഗ്രസ്‌ കേന്ദ്ര കമ്മറ്റി മെമ്പര്‌, ആഫ്രിക്കന്‌ നാഷനല്‌ കോണ്‌ഗ്രസിന്റെയും , വേള്‌ഡ്‌ ബാങ്കിന്റെയും സാമ്പത്തീക ഉപദേഷ്ടാവ്‌ എന്നി നിലകളില്‌ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

അന്തരിച്ച രാധാകൃഷ്‌ണ പടയാചിയുടെ മാതൃ സ്വദേശം തമിഴ്‌ നാട്ടിലുള്ള ചെന്നയില്‌ ഊരമംഗലം എന്ന ഗ്രാമത്തിലായിരുന്നു.
ഇന്ത്യന്‌ വംശജനായ ദക്ഷിണാഫ്രിക്കന്‌ മന്ത്രി രാധാകൃഷ്‌ണ റോയ്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക