Image

ദുബായ് കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published on 07 September, 2019
ദുബായ് കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദുബായ്: ദുബായ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കെഎംസിസിക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹാരിസ് ബ്രദേഴ്‌സ് (പ്രസിഡന്റ്), ഹസന്‍ പതിക്കുന്നില്‍ ,സിനാന്‍ തോട്ടാന്‍ ,തല്‍ഹത്ത് തളങ്കര, ശിഹാബുദ്ദീന്‍ നായന്മാര്‍മൂല,ഹനീഫ് ചേരങ്കൈ,സുഹൈര്‍ യഹ്യ തളങ്കര (വൈസ് പ്രസിഡന്റുമാര്‍), ഹസ്‌കര്‍ ചൂരി (ജനറല്‍ സെക്രട്ടറി), ബഷീര്‍ ചേരങ്കൈ,കാമില്‍ ബാങ്കോട്,അബ്ദുള്ള നെസ്റ്റര്‍,ഫിറോസ് അടുക്കത്ത്ബയല്‍,ശരീഫ് തുരുത്തി,മിര്‍ഷാദ് പൂരണം (ജോയിന്റ് സെക്രട്ടറിമാര്‍), സര്‍ഫറാസ് റഹ്മാന്‍ (ട്രഷറര്‍), ഗഫൂര്‍ ഊദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

അല്‍ ബറഹ കെഎംസിസി ആസ്ഥാനത്തു സെപ്റ്റംബര്‍ 6നു നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ യുഎഇ കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ: വി.എം.മുനീര്‍ മുഖ്യാതിതിയായിരുന്നു. പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തൊട്ടും ഭാഗം,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി,ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മേട്ടമേല്‍,കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുള്ള,സഫ്‌വാന്‍ അണങ്കൂര്‍, ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാര്‍ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍മാരായ പി.ഡി നൂറുദ്ദീന്‍ നിരീക്ഷരായ,സിദ്ദിഖ് ചൗക്കി,സുഹൈല്‍ കോപ്പാ എന്നിവര്‍ തെരഞ്ഞെടപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സഫ് വാന്‍ അബ്ദുള്ള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക