Image

സി.എസ്.ഐ ഇടവക കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2019
സി.എസ്.ഐ ഇടവക കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 500 സോമര്‍ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19116 -ല്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, പ്രമുഖ വേദ പണ്ഡിതനും, ചിന്തകനും, വാഗ്മിയുമായ ഡോ. തോമസ് ജോര്‍ജ് (കൊച്ചി) ദൈവവചനം പ്രഘോഷിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 9 മണി വരേയും, ഞായറാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ ആരാധനയും പ്രസംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. യോഗങ്ങള്‍ കണ്‍വന്‍ഷന്‍ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കുന്നതാണ്.

എബ്രായര്‍ക്ക് എഴുതിയ ലേഖനം 10:38 -നെ ആധാരമാക്കി 'നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും' എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.

ഏവരേയും സഭാഭേദമെന്യേ കതൃനാമത്തില്‍ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. കണ്‍വന്‍ഷന്‍ യോഗങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. പ്രിന്‍സ് ജോണ്‍ (215 688 2289), മാക്‌സല്‍ ഗിഫോര്‍ഡ് (267 357 1173), കോശി വര്‍ഗീസ് (സെക്രട്ടറി) 267 312 5373),ജേക്കബ് കോര (267 977 8995), മാത്യു ഏബ്രഹാം (267 934 4114).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക