Image

ഇമലയാളി ഓണപ്പൂക്കളം

Published on 09 September, 2019
ഇമലയാളി  ഓണപ്പൂക്കളം
ഇന്ന് പൂരാടം. ഇനിയും രണ്ട് ദിവസങ്ങള്‍. പൂര്‍വ ആഷാഢം എന്നും ഇതിനു പേരുണ്ട്.

ഒരു ഓണപ്പാട്ട് - ജി. ശങ്കരക്കുറുപ്പ് (ഒരു പാട്ടു  പാടാമോ)

ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരുന്നെന്റെ മണ്‍കുടില്‍ പൂകി?
പോയ കാലത്തിന്‍ വെട്ടമിത്തിരി കിടപ്പുണ്ടു ;
നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടു
കിഴക്കന്‍ മൂടികള്‍ തന്‍ മോഹനമാമാരോഹം
മുഴങ്ങും തിരകള്‍തന്‍ ലോലമാമാരോഹം
ഇടയ്ക്ക് തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍
തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും
നിഴലിട്ടതാവണം നിന്‍ രാഗചിത്രം; മേടും
പുഴയും കാടും വര്‍ണ്ണോന്മീലനങ്ങളില്‍ വേണ്ടേ?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക