Image

ദുരഭിമാന കൊല: യുവതിയെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു

Published on 09 September, 2019
ദുരഭിമാന കൊല: യുവതിയെ  മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു
സോനിപട്:  സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു. 2 മാസം മുന്‍പ് അര്‍ജുന്‍ എന്ന യുവാവിനെ വിവാഹം കഴിച്ച റിതുവിനെ (22)യാണു കൊലപ്പെടുത്തിയത്. റിതുവിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി തുടങ്ങിയവര്‍ക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.

ഹരിയാനയില്‍  സോനിപട്  ഗ്രാമത്തിലാണു നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. റിതു രോഗബാധിതയായ വിവരം സഹോദരിയെ അറിയിച്ചപ്പോള്‍ വീടിനു സമീപത്തുള്ള ആശുപത്രിയിലേക്ക് അവര്‍ ക്ഷണിച്ചു. അവിടെ നിന്നു വീട്ടിലേക്കു കൊണ്ടുപോയി വധിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ജുനെയും വധിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. അര്‍ജുനാണു പൊലീസിനെ വിവരം അറിയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക