Image

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം; സമവായ ചര്‍ച്ച പരാജയം

Published on 09 September, 2019
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം; സമവായ ചര്‍ച്ച പരാജയം
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണയായി. എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കനായില്ലെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം ചര്‍ച്ച പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

ശമ്പള വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ബോണസും തടഞ്ഞുവച്ചിരിക്കുന്ന ശമ്പളവും നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് അറിയിച്ചു. 

മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. മന്ത്രിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങി. മുത്തൂറ്റില്‍ ഇപ്പോഴുള്ളത് തൊഴില്‍ പ്രശ്‌നമല്ലെന്നും ക്രമസമാധാന പ്രശ്‌നമാണെന്നും മുത്തുറ്റ് എം.ഡി ആരോപിച്ചിരുന്നു. സമരം തുടര്‍ന്നാല്‍ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്നും നിലവില്‍ 43 ബ്രാഞ്ചുകള്‍ പൂട്ടാന്‍ ആര്‍.ബി.ഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എം.ഡി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക