ഫീനിക്സ്, അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ 2021 ലെ കണ്വെന്ഷന് നാന്ദി കുറിച്ചു കൊണ്ട് ഫീനിക്സ് അരിസോണയിലെ ചിന്മയാ മിഷന് സെന്ററില്‍ കെ.എച്ച്.എന്‍.എ യുടെ ധ്വജത്തിന്, സെപ്റ്റംബര്‍ 8 ഞായറാഴ്ച്ച വരവേല്‍പ്പ് നല്കുകയുണ്ടായി. ഇക്കഴിഞ്ഞയാഴ്ച്ച നടന്ന ന്യൂ ജേഴ്സിയിലെ, 2019 ലെ കണ്‍വെന്‍ഷനില്‍ നിന്നും കൈമാറിയ പതാകയാണ്, ഫീനിക്സ്ലെ ചടങ്ങില്‍ വരവേല്ക്കപ്പെട്ടത് .
ഈശ്വര പ്രാര്‍ത്ഥനയോടെ സമാരംഭം കുറിച്ച ചടങ്ങില്‍, നിയുക്ത കെ.എച്ച്.എന്‍.എ പ്രസിഡണ്ട് ശ്രീ സതീഷ് അമ്പാടി പതാകയ്ക്ക് സ്വാഗതം നല്കി വരവേറ്റു.
മറ്റു നിയുക്ത ഭാരവാഹികളായ ശ്രീ ഗോപാലന് നായര്‍, ശ്രീ സജിത്ത് തൈവളപ്പില്‍, 2021 കണ്‍വെന്‍ഷനില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന, ശ്രീ സുധീര്‍ നായര്‍, ബാലാ രവീന്ദ്രന്, ശ്രീ സജീവ് മടമ്പത്ത്, ശ്രീ ഷാനവാസ് കാട്ടൂര്‍, ശ്രീ മനു നായര്‍, ശ്രീ മുരളി മേനോന്, ശ്രീ ബാബു തിരുവല്ല, സുജയ നമ്പ്യാര്‍, ശ്രീ ഗണേഷ്, മുതലായ അനവധി നേതാക്കന്മാരുടെ സാന്നിധ്യവും സമ്മേളനത്തിന് മാറ്റ് കൂട്ടി.
2021 ലെ കണ്‍വെന്‍ഷന്റെ നടത്തിപ്പിന്, ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത യോഗം, പ്രസ്തുത കണ്വെന്ഷന്, ഫീനിക്സ്, അരിസോണയില്‍ വച്ച് നടത്താന്‍ അനുമതി നല്കിയ കെ.എച്ച്.എന്‍.എ ജനറല്‍ ബോഡിക്ക് നന്ദി പ്രകാശിപ്പിച്ചു