Image

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് തരൂര്‍

Published on 09 September, 2019
ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് തരൂര്‍
ന്യൂഡല്‍ഹി: ആജീവാനന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നതെന്ന് ശശി തരൂര്‍ എം.പി. സീ?റ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങള്‍ ത്യജിക്കാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കോണ്‍ഗ്രസിലെത്തിയത്. തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസിലേക്ക് താന്‍ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏ?റ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങള്‍ കേവലം സീ?റ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യജിക്കാന്‍ കഴിയില്ല', തരൂര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യല്‍ അല്ലെന്നും അത് കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക