Image

ചന്ദ്രയാന്‍ 3 ദൗത്യത്തിന് തുടക്കമിടും, പ്രൊജക്ട് ഉടന്‍ സമര്‍പ്പിക്കും

Published on 09 September, 2019
ചന്ദ്രയാന്‍ 3 ദൗത്യത്തിന് തുടക്കമിടും, പ്രൊജക്ട് ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: ലാന്‍ഡറിന് അവസാന നിമിഷം സംഭവിച്ച വളരെച്ചെറിയ പിഴവും ഇനി വരാതെയുള്ള പുതിയ ചാന്ദ്രയാത്രയ്ക്ക് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. ഇതിന്റെ പ്രോജക്ട് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടന്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന് തുടക്കമിടും. 2022ല്‍ ഗഗന്‍യാനിനു ശേഷം 2024ല്‍ ചന്ദ്രയാന്‍  3 ആയിരുന്നു പദ്ധതി. അതാണ് മാറ്റുന്നത്.

978 കോടി രൂപയാണ് ചന്ദ്രയാന്‍ 2ന് ചെലവായത്. അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, നിര്‍മ്മാണ സംവിധാനങ്ങള്‍, വിദഗ്ദ്ധര്‍, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയെല്ലാം നിലവിലുണ്ട്. സോഫ്റ്റ് ലാന്‍ഡിംഗിനായി ചന്ദ്രനെ തൊട്ടു തൊട്ടില്ലെന്ന നിലയില്‍ (350 മീറ്റര്‍ അടുത്ത്) ലാന്‍ഡറിനെ എത്തിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ഇതെല്ലാം വച്ച് അധികച്ചെലവില്ലാതെ പുതിയ ചാന്ദ്രദൗത്യത്തിനാണ് ഒരുക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക