Image

മരടിലെ ഫ്‌ലാറ്റുകള്‍ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന്‌ നിര്‍ദേശം; നഗരസഭ ഫ്‌ലാറ്റ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി

Published on 10 September, 2019
  മരടിലെ ഫ്‌ലാറ്റുകള്‍ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന്‌ നിര്‍ദേശം; നഗരസഭ ഫ്‌ലാറ്റ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി
കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന്‌ ഫ്‌ലാറ്റുടമകള്‍ക്ക്‌ നിര്‍ദേശം. മരട്‌ നഗരസഭയാണ്‌ ഈ നിര്‍ദേശം നല്‍കിയത്‌. മരട്‌ നഗരസഭ അധികൃതര്‍ ഫ്‌ലാറ്റ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 

അധികൃതര്‍ ഫ്‌ലാറ്റുടമകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ തീരുമാനം. സുപ്രിംകോടതി ഉത്തരവ്‌ അനുസരിച്ച്‌ ഫ്‌ലാറ്റ്‌ പൊളിക്കാന്‍ മരട്‌ ന?ഗരസഭ യോ?ഗം തീരുമാനമെടുത്തു.

അതേസമയം സുപ്രിംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന്‌ മരട്‌ നഗരസഭായോ?ഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. 

വിദ?ഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോള്‍ ന?ഗരസഭയെ അറിയിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ ന?ഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഫ്‌ലാറ്റ്‌ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരി?ഗണിച്ചേക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ആഗസ്റ്റ്‌ അഞ്ചിലെ ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന്‌ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ കോടതി രജിസ്‌ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഹര്‍ജികള്‍ സ്വീകരിക്കാന്‍ കഴിയൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക